ed questioning
ചോദ്യം ചെയ്യലിന് ശേഷം രാത്രി വൈകി രാഹുല്‍ ഗാന്ധിയെ ഇ ഡി വിട്ടയച്ചു
ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടില്ല.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) രാത്രി വൈകി വിട്ടയച്ചു. അഞ്ചാം ദിവസം 12 മണിക്കൂറിലേറെ ചോദ്യം ചെയ്തതിന് ശേഷമാണ് വിട്ടയച്ചത്. രാത്രി എട്ട് മണിയോടെ അര മണിക്കൂർ നേരത്തേ ഇടവേള നൽകി അദ്ദേഹത്തെ വിട്ടയച്ചിരുന്നു. ഇന്ന് ഹാജരാകാൻ നിർദേശിച്ചിട്ടില്ല.
ഇതോടെ, അഞ്ച് ദിവസമായി 50 മണിക്കൂറിലധികം രാഹുലിനെ ഇ ഡി ചോദ്യം ചെയ്തു. കഴിഞ്ഞയാഴ്ച മൂന്ന് ദിവസവും ഈയാഴ്ച രണ്ട് ദിവസവും ചോദ്യം ചെയ്തു.
നാഷനല്‍ ഹെറാള്‍ഡ് ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കലുണ്ടായി എന്ന് ആരോപിച്ചാണ് രാഹുലിനും മാതാവ് സോണിയ ഗാന്ധിക്കും ഇ ഡി സമന്‍സ് അയച്ചത്. സോണിയ ഗാന്ധി വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. എന്നാൽ വ്യാഴാഴ്ച ഹാജരാകില്ലെന്ന് സോണിയ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സോണിയ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടത്.