Connect with us

National

കര്‍ണാടകയിലെ കോലാറില്‍ തിരഞ്ഞെടുപ്പ് റാലി നടത്താനൊരുങ്ങി രാഹുല്‍ ഗാന്ധി

മെയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി| കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ഏപ്രില്‍ 10-ന് കര്‍ണാടകയിലെ കോലാറില്‍ റാലി നടത്തും. മെയ് 10-നാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്. മെയ് 13-നാണ് വോട്ടെണ്ണല്‍.

2019-ല്‍ കര്‍ണാടകയില്‍ നടത്തിയ മോദിയുടെ കുടുംബപ്പേരിനെ ചൊല്ലിയുളള അപകീര്‍ത്തിക്കേസില്‍ ഗുജറാത്ത് കോടതി രാഹുഗാന്ധിയെ രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. കര്‍ണാടകയിലെ കോലാറില്‍ നടന്ന ഒരു റാലിക്കിടെയായിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍.

തിങ്കളാഴ്ചയാണ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ഗുജറാത്ത് കോടതിയില്‍ മാനനഷ്ടക്കേസിനെതിരെ അപ്പീല്‍ ഫയല്‍ ചെയ്തത്.സഹോദരിയും പാര്‍ട്ടി നേതാവുമായ പ്രിയങ്ക ഗാന്ധിയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിമാരും കോടതിയില്‍ എത്തിയിരുന്നു.

 

 

Latest