Connect with us

RAHULGANDHI

രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണ്,ആരും തെറ്റിക്കുന്നതല്ല: ഗുലാം നബി ആസാദ്

ബിജെപിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസ്സിലെ അര ഡസന്‍ നേതാക്കളാണെന്നും ഗുലാം നബി ആസാദ്.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുലാം നബി ആസാദ്.രാഹുല്‍ ഗാന്ധി സ്വയം വഴിതെറ്റുന്നതാണെന്നും ആരും തെറ്റിക്കുന്നതല്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് അറിയാമെന്നും ഗാന്ധി കുടുംബത്തോടുള്ള ബഹുമാനം കാരണം കൂടുതല്‍ പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കൂടാതെ ബിജെപിയെ വളര്‍ത്തുന്നത് കോണ്‍ഗ്രസ്സിലെ അര ഡസന്‍ നേതാക്കളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവ നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്നു പോകുന്നത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും രാഹുല്‍ അയോഗ്യനായപ്പോള്‍ ഒരു കൊതുക് പോലും കരഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.