Connect with us

മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസ് സന്ദര്‍ശിച്ച് ലോകസഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍ ഗാന്ധി സംസാരിക്കും.
അലിഗഡിലെ പിലാഖ്ന ഗ്രാമത്തിലെത്തിയ എത്തിയ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.10 നാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് തിരിച്ചത്. രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Latest