Connect with us

National

രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമായേക്കും

വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാകും.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് രണ്ടു വര്‍ഷം തടവ് ശിക്ഷ ലഭിച്ച സംഭവമായി ബന്ധപ്പെട്ട്  അദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടമായേക്കും. 2019 ല്‍ മോദി കുടുംബത്തിന് നേരെ രാഹുല്‍ഗാന്ധി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശമാണ് സംഭവം.

തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് സംസാരിക്കുന്നതിനിടെ നടത്തിയ പരാമര്‍ശത്തിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. കേസില്‍ രണ്ട് വര്‍ഷം തടവുശിക്ഷയും വിധിച്ചു. ഗുജറാത്തിലെ സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച് എച്ച് വര്‍മയാണ് വിധി പ്രസ്താവിച്ചത്. വിധി പ്രസ്താവം കേള്‍ക്കുന്നതിന് രാഹുല്‍ കോടതിയില്‍ നേരിട്ടെത്തിയിരുന്നു. അതേസമയം, സെഷന്‍സ് കോടതി തടവുശിക്ഷ 30 ദിവസത്തേക്ക് സ്റ്റേ ചെയ്തു.

എന്നാല്‍ വിധി പൂര്‍ണ്ണമായും സ്റ്റേ ചെയ്തില്ലെങ്കില്‍ അദ്ദേഹത്തിന് എംപി സ്ഥാനം നഷ്ടമാകുമെന്നാണ് ആശങ്ക. 8 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പിന് മത്സരിക്കാനും സാധിക്കില്ല.