Connect with us

Kerala

രാഹുല്‍ ഗാന്ധി ഈ മാസം 11ന് വയനാട് സന്ദര്‍ശിച്ചേക്കും

അയോഗ്യനാക്കിയതിന് ശേഷം ആദ്യമായാണ്‌ രാഹുല്‍ തന്റെ മുന്‍ മണ്ഡലം സന്ദര്‍ശിക്കാനൊരുങ്ങുന്നത്.

Published

|

Last Updated

ന്യൂഡല്‍ഹി |  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഏപ്രില്‍ 11ന് വയനാട് സന്ദര്‍ശിച്ചേക്കും. മാര്‍ച്ച് 23ലെ സൂറത്ത് കോടതി വിധിയെ തുടര്‍ന്ന് ലോക്സഭാംഗത്വത്തില്‍ നിന്ന് രാഹുലിനെ അയോഗ്യനാക്കിയിരുന്നു. വയനാട് മണ്ഡലത്തില്‍ നിന്നുമാണ് രാഹുല്‍ മത്സരിച്ച് ജയിച്ചിരുന്നത്. മാനനഷ്ടക്കേസില്‍ സൂറത്ത് കോടതി രാഹുലിന് രണ്ടുവര്‍ഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ലോക്സഭ സെക്രട്ടറിയേറ്റ് അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വയനാട് മണ്ഡലത്തില്‍ എംപിയില്ലാതെയെന്നും ഉത്തരവിലുണ്ടായിരുന്നു.

അയോഗ്യനാക്കിയതിന് ശേഷം ആദ്യമായാണ്‌ രാഹുല്‍ തന്റെ മുന്‍ മണ്ഡലം സന്ദര്‍ശിക്കാനൊരുങ്ങുന്നത്. ഫെബ്രുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട് സന്ദര്‍ശിച്ചത്. രാഹുലിന്റെ വരവ് ഗംഭീരമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.ഏപ്രില്‍ 9ന് രാഹുല്‍ കര്‍ണാടകത്തിലെ കോലാറില്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട്. 2019ല്‍ കോലാറില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് മാനനഷ്ടക്കേസിനാധാരം.കോലാര്‍ സന്ദര്‍ശന ശേഷം രാഹുല്‍ വയനാട്ടിലേക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest