Connect with us

National

പ്രധാനമന്ത്രി ജാതി സെൻസസിനെ ഭയപ്പെടുന്നത് എന്തിനെന്ന് രാഹുൽ ഗാന്ധി

വനിതാ സംവരരണ ബില്ലിൽ ഒ ബി സിയെ കൂടി ഉൾപ്പെടുത്തണമെന്നും രാഹുൽ

Published

|

Last Updated

ന്യൂഡൽഹി | പ്രധാനമന്ത്രി നരേന്ദ്ര മോദി ജാതി സെൻസസിനെ ഭയപ്പെടുന്നത് എന്തിനെന്ന് കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും വനിതാ സംവരണം ഉടൻ നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ ലോക്സഭയും രാജ്യസഭയും പാസ്സാക്കിയിരുന്നു.

വനിതാ സംവരരണ ബില്ലിൽ ഒ ബി സിയെ കൂടി ഉൾപ്പെടുത്തണമെന്ന് രാഹുൽ ആവ്യശ്യപ്പെട്ടു. ഒബിസിക്ക് പങ്കാളിത്തം നൽകുന്നതിനെക്കുറിച്ച് സംസാരിച്ചാൽ, ജാതി സെൻസസ് ഇല്ലാതെ അത് ചെയ്യാൻ കഴിയില്ല എന്നാണ് പ്രധാനമന്ത്രിയുട മറുപടി. എന്നാൽ പ്രധാനമന്ത്രി 24 മണിക്കൂറും ഒബിസികളെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നുണ്ട്. പിന്നെ എന്തിനാണ് പ്രധാനമന്ത്രി ജാതി സെൻസസിനെ ഭയപ്പെടുന്നത് – രാഹുൽ ചോദിച്ചു.

കോൺഗ്രസ് ജാതി സെൻസസ് നടത്തിയിരുന്നുവെന്ന് അടുത്ത പ്രസംഗത്തിൽ പ്രധാനമന്ത്രി ഇന്ത്യയോട് പറയണം. കണക്കുകൾ നിങ്ങളുടെ പക്കലുണ്ട്. അത് ഇന്ത്യയിലെ ജനങ്ങളെ കാണിക്കണം. നിങ്ങൾ അടുത്ത സെൻസസ് ജാതിയുടെ അടിസ്ഥാനത്തിൽ നടത്തണം. ഒബിസികളെ അപമാനിക്കുകയും വഞ്ചിക്കുകയും ചെയ്യരുതെന്നും രാഹുൽ പറഞ്ഞു.

വനിതാ സംവരണ ബിൽ ഇന്ന് തന്നെ പാർലമെന്റിലും അസംബ്ലികളിലും നടപ്പാക്കാവുന്നതാണെന്നും എന്നാൽ മണ്ഡല പുനർനിർണയത്തിന്റെയും പുതിയ സെൻസസിന്റെയും പേരിൽ 10 വർഷത്തേക്ക് മാറ്റിവയ്ക്കാനാണ് കേന്ദ്രസർക്കാർ ആഗ്രഹിക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വനിതാ സംവരണം ഇന്നുതന്നെ നടപ്പാക്കണമെന്നാണ് കോൺഗ്രസിന്റെ ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമസഭകളിലെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുന്നതിനുള്ള ബില്ല് ലോക്സഭ രണ്ടിനെതിരെ 454 വോട്ടിന് ലോക്സഭയും പിന്നീട് ഏകകണ്ഠമായി രാജ്യസഭയും പാസ്സാക്കിയിരുന്നു.