rahul gandhi
രാഹുല്‍ ഗാന്ധിയെ 10 മണിക്കൂറോളം ചോദ്യം ചെയ്തു; ഇന്നും തുടരും
രാത്രി 11ന് ശേഷമാണ് രാഹുൽ ഇ ഡി ഓഫീസിൽ നിന്നിറങ്ങിയത്.
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എം പിയെ പത്ത് മണിക്കൂറോളം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ചോദ്യം ചെയ്തു. ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിട്ടുണ്ട്. നാഷനല്‍ ഹെറാള്‍ഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ചോദ്യംചെയ്യല്‍. രാത്രി 11ന് ശേഷമാണ് രാഹുൽ ഇ ഡി ഓഫീസിൽ നിന്നിറങ്ങിയത്.
സോണിയ ഗാന്ധിയെയും ഇ ഡി വിളിപ്പിച്ചിട്ടുണ്ട്. അനാരോഗ്യം കാരണം അടുത്തയാഴ്ചയാണ് അവരെ ചോദ്യം ചെയ്യുക. പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമൊപ്പം പ്രകടനമായാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി ഓഫീസില്‍ നിന്ന് ഇ ഡി ഓഫീസിലെത്തിയത്. കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.
രാഹുലിനൊപ്പമെത്തിയ നേതാക്കള്‍ പോലീസ് ബാരിക്കേഡിന് പുറത്ത് കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പി ചിദംബരം, ആധിര്‍ രഞ്ജന്‍ ചൗധരി, കെ സി വേണുഗോപാല്‍, ദീപേന്ദര്‍ ഹൂഡ, ജയറാം രമേശ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഏറെ വൈകി രാത്രി 11.30ഓടെയാണ് ഇവരെയും വിട്ടയച്ചത്.