Connect with us

National

ഹത്രാസിലെ ദുരന്ത ഭൂമിയിലെത്തി രാഹുല്‍ ഗാന്ധി

അലിഗഡിലെ പിലാഖ്‌ന ഗ്രാമത്തിലെത്തിയ എത്തിയ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു

Published

|

Last Updated

ലക്‌നോ |  മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് നൂറിലധികം പേര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ഹത്രാസിലേക്ക് പുറപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. മരിച്ചവരുടെ കുടംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍ ഗാന്ധി സംസാരിക്കും.

അലിഗഡിലെ പിലാഖ്‌ന ഗ്രാമത്തിലെത്തിയ  എത്തിയ രാഹുല്‍ ഗാന്ധി കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 5.10 നാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ നിന്ന് ഹത്രാസിലേക്ക് തിരിച്ചത്. രാഹുലിന്റെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

View this post on Instagram

A post shared by Rahul Gandhi (@rahulgandhi)

ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. പരിപാടിയുടെ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ഇല്ല.

ആവശ്യമെങ്കില്‍ ഭോലെ ബാബയെ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പൊലീസ്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ അടക്കം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

 

Latest