Connect with us

First Gear

പിതാവിന്റെ ജന്മദിനം ആഘോഷിക്കാന്‍ ലഡാക്കിലേക്ക് ബൈക്ക് ഓടിച്ച് രാഹുല്‍ ഗാന്ധി

പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാംഗോംഗ് തടാകമെന്ന് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജീവ് ഗാന്ധിയുടെ ജന്മദിനത്തില്‍ ലഡാക്കിലേക്ക് ബൈക്ക് യാത്രയുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോംഗ് തടാക കരയിലാണ് ഇപ്രാവശ്യം പിതാവിന്റെ ജന്മദിനം രാഹുല്‍ ആഘോഷിക്കുക. കെടിഎമ്മിന്റെ 390 അഡ്വഞ്ചര്‍ ബൈക്കിലാണ് രാഹുലിന്റെ യാത്ര. ബൈക്കിംഗ് ഗിയര്‍ അണിഞ്ഞുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലാണ് രാഹുല്‍ പങ്കുവെച്ചത്.

രാഹുല്‍ ഗാന്ധിയുടെ ആദ്യ ലഡാക്ക് സന്ദര്‍ശനമാണിത്. പിതാവിന് ഏറെ ഇഷ്ടമുള്ള സ്ഥലമാണ് പാംഗോംഗ് തടാകമെന്ന് രാഹുല്‍ ഗാന്ധി സാമൂഹിക മാധ്യമത്തില്‍ കുറിച്ചു. കെടിഎം 390 അഡ്വഞ്ചര്‍ 373 സിസി ബൈക്കിലാണ് രാഹുല്‍ ലഡാക്കിലേക്ക് യാത്ര ചെയ്യുന്നത്. കെടിഎമ്മിന്റെ 790 അഡ്വഞ്ചറിന്റെ മിനിയേച്ചറാണ് 390 അഡ്വഞ്ചര്‍. ഒരു ടൂറിസ്റ്റ് ക്യാമ്പിലായിരിക്കും രാഹുല്‍ രാത്രി ചെലവഴിക്കുക. ലെയില്‍ 500 ഓളം യുവാക്കളുമായി അദ്ദേഹം സംവാദം നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഓഗസ്റ്റ് 25 വരെ രാഹുല്‍ ലഡാക്കില്‍ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.

 

 

Latest