Connect with us

National

ആന്ധ്രപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസും, ടിഡിപിയും, ജനസേനയും  ബിജെപിയുടെ ബി ടീം ആണെന്ന് രാഹുല്‍ ഗാന്ധി 

ഇഡി യും സിബിഐയും ഉള്ളതിനാല്‍ ഇവരെല്ലാം മോദിയുടെ നിയന്ത്രണത്തിലാണ്

Published

|

Last Updated

കഡപ്പ | ആന്ധ്രപ്രദേശില്‍ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി ജഗനും ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും ജനസേന സ്ഥാപകന്‍ പവന്‍ കല്യാണും ബിജെപിക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.

ആന്ധ്രപ്രദേശിലെ കഡപ്പയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മൂന്ന് നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത്.

ഇന്ന് ആന്ധ്രപ്രദേശ് നിയന്ത്രിക്കുന്നത് ബിജെപിയുടെ ബി ടീമാണ്. ബി ഫോര്‍ ബാബു ജെ ഫോര്‍ ജഗന്‍ പി ഫോര്‍ പവന്‍ എന്നാണെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു. ഇഡി യും സിബിഐയും ഉള്ളതിനാല്‍ ഇവരെല്ലാം മോദിയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest