Connect with us

Kerala

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണം: കൊടിക്കുന്നില്‍ സുരേഷ് എം പി

സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം.

Published

|

Last Updated

തിരുവനന്തപുരം | 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം പി. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലാണ് ആവശ്യമുന്നയിച്ചത്. 2019ല്‍ കേരളത്തില്‍ 19 സീറ്റ് കിട്ടാന്‍ കാരണം രാഹുലിന്റെ സാന്നിധ്യമാണ്.

സംഘടനയിലെ പിന്നാക്ക സംവരണം സംസ്ഥാന തലത്തിലും നടപ്പാക്കണം. പട്ടികജാതി-പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് 50 ശതമാനം സംവരണം വേണമെന്നും കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു.

ലോക്‌സഭാ തിരഞ്ഞെടുപ്പിനായി പ്രത്യേക ഫോര്‍മുല തയ്യാറാക്കണമെന്ന് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു. ജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ എ, ബി, സി എന്ന് രീതിയില്‍ തരംതിരിച്ച് പ്രവര്‍ത്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

 

Latest