Connect with us

National

അമിത്ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും

ഉച്ചവരെ ന്യായ് യാത്ര നിര്‍ത്തിവയ്ക്കുമെന്ന് ജയറാം രമേഷ് അറിയിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധി നാളെ കോടതിയില്‍ ഹാജരാകും.  ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലായിരിക്കും രാഹുല്‍ ഹാജരാകുക. ഉച്ചവരെ ന്യായ് യാത്ര നിര്‍ത്തിവയ്ക്കുമെന്ന് ജയറാം രമേഷ് അറിയിച്ചു.

2018 ല്‍ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് കൊടുത്തത്. അമിത്ഷാ കൊലപാതക കേസ് പ്രതി ആണെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

 

Latest