Connect with us

rahul in punjab

പഞ്ചാബില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഉടനെന്ന് രാഹുല്‍ ഗാന്ധി

സാധാരണ നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാറില്ലെന്നും എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ഒരാവശ്യമുണ്ടെങ്കില്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

അമൃത്സര്‍ | പഞ്ചാബില്‍ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് രാഹുല്‍ ഗാന്ധി. സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് പ്രഖ്യാപിക്കുന്നതെങ്കിലും തീരുമാനം പ്രവര്‍ത്തകരുടേത് ആവുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രചരണത്തിന് എത്തിയതായിരുന്നു രാഹുല്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി നവ്‌ജ്യോത് സിംഗ് സിദ്ധു ചരണ്‍ ജിത് സിംഗ് ചന്നി പോര് വര്‍ധിക്കുന്നതിനിടയിലാണ് രാഹുലിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. രണ്ടുപേരയും വേദിയിലിരുത്തിക്കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം വ്യക്തമാക്കിയത്.

സാധാരണ നിലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാറില്ലെന്നും എന്നാല്‍ പ്രവര്‍ത്തകര്‍ക്ക് അങ്ങനെ ഒരാവശ്യമുണ്ടെങ്കില്‍ പരിഗണിക്കാമെന്നും അദ്ദേഹം പറഞ്ഞു.

നേരേെത്ത വോട്ടെടുപ്പിന് ശേഷം മാത്രമേ തീരുമാനം എടുക്കുകയുള്ളു എന്നായിരുന്നു കോണ്‍ഗ്രസ് എടുത്ത നിലപാട്. എന്നാല്‍, രണ്ടുപേര്‍ക്ക് നയിക്കാന്‍ കഴിയില്ലെന്നും അതിന് ഒരാള്‍ തന്നെയാണ് വേണ്ടതെന്നും പറഞ്ഞുകൊണ്ടായിരുന്നു ഉടന്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന സൂചന രാഹുല്‍ ഗാന്ധി നല്‍കിയത്.