National
ബി ജെ പിക്ക് പണിയെടുക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി
ഗുജറാത്ത് ഉറ്റുനോക്കുന്നത് പുതിയ കാഴ്ചപ്പാടുള്ള നേതൃത്വത്തെ

അഹ്മദാബാദ് | ഗുജറാത്തിലെ ബി ജെ പിക്ക് വേണ്ടി പണിയെടുക്കുന്ന കോണ്‍ഗ്രസ്സ് നേതാക്കളെ കണ്ടെത്തണമെന്ന് രാഹുല്‍ ഗാന്ധി. അഹ്മദാബാദില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ബി ജെ പിക്ക് വേണ്ടി ജോലി ചെയ്യുന്ന നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ടെത്തണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗുജറാത്തിലെത്തിയത്.
കോണ്‍ഗ്രസ്സില്‍ രണ്ട് തരത്തിലുള്ള ആളുകളാണുള്ളത്. ജനങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവരും അവര്‍ക്ക് വേണ്ടി പോരാടുന്നവരും കോണ്‍ഗ്രസിന്റെ പ്രത്യയശാസ്ത്രം പിന്തുടുന്നവരുമാണ് ഒന്നാമത്തേത്. എന്നാല്‍ മറ്റൊരു വിഭാഗം ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നവരാണെന്നും അവര്‍ ജനങ്ങളെ ബഹുമാനിക്കുന്നില്ലെന്നും അവരില്‍ പകുതിയും ബി ജെ പിക്കൊപ്പമാണെന്നും രാഹുല്‍ വ്യക്തമാക്കി.
കര്‍ത്തവ്യങ്ങള്‍ നിറവേറ്റുന്നത് വരെ ഗുജറാത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യില്ല. ഗുജറാത്ത് പുതിയ കാഴ്ചപ്പാടുള്ള നേതൃത്വത്തെയാണ് ഉറ്റുനോക്കുന്നത്. നമ്മുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റന്ന അന്ന് കോണ്‍ഗ്രസ്സിന് ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.