Connect with us

National

അമിത്ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും

ഇന്ന് ഉച്ചവരെ ന്യായ് യാത്ര നിര്‍ത്തിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്‌ക്കെതിരായ അപകീര്‍ത്തി പരാമര്‍ശക്കേസില്‍ രാഹുല്‍ ഗാന്ധി ഇന്ന് കോടതിയില്‍ ഹാജരാകും. ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയിലാണ് ഹാജരാകുക. ഇതിനെ തുടര്‍ന്ന് ഇന്ന് ഉച്ചവരെ ന്യായ് യാത്ര നിര്‍ത്തിവയ്ക്കുമെന്ന് ജയറാം രമേശ് അറിയിച്ചിരുന്നു. യാത്ര ഇന്ന് ഉച്ചക്ക് 2 മണിക്ക് അമേത്തിയിലെ ഫുര്‍സത്ത്ഗഞ്ചില്‍ നിന്ന് പുനരാരംഭിക്കും.

2018 ല്‍ ബംഗളൂരുവില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം നടത്തി എന്നാരോപിച്ചാണ് ബിജെപി നേതാവ് വിജയ് മിശ്ര രാഹുലിനെതിരെ മാനനഷ്ടക്കേസ് കൊടുത്തത്. അമിത്ഷാ കൊലപാതക കേസ് പ്രതി ആണൊയിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.

 

 

Latest