Kerala
രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും
റോഡ്‌ഷോയില്‍ പങ്കെടുക്കും
ന്യൂഡല്‍ഹി | കോണ്‍ഗ്രസ് നേതാവും യു ഡി എഫ് സ്ഥാനാര്‍ഥിയുമായ രാഹുല്‍ ഗാന്ധി ഏപ്രില്‍ മൂന്നിന് വയനാട്ടിലെത്തും. ഏപ്രില്‍ മൂന്നിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുകയും തുടര്‍ന്ന് റോഡ്‌ഷോയില്‍ പങ്കെടുക്കുകയും ചെയ്യും. പകല്‍ 12 മണിക്ക് കല്പറ്റ കള്കടറേറ്റില്‍ എത്തിയാണ് രാഹുല്‍ ഗാന്ധി പത്രിക നല്‍കുക. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്.
അതേസമയം രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ ഇല്ല എന്നത് വയനാട്ടുകാരുടെ പരാതിയാണെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷയില്‍ ഇടതുപക്ഷത്തിലുള്ളവര്‍ പോലും കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധിക്ക് വോട്ട് ചെയ്തിരുന്നു. എന്നാല്‍ ഇത്തവണ ജനങ്ങള്‍ കൃത്യമായി വിധി എഴുതുമെന്നും ആനി രാജ പറഞ്ഞു.കേരളത്തില്‍ ഏപ്രില്‍ 26-നാണ് പോളിങ്. ഏപ്രില്‍ നാലാണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. ജൂണ്‍ നാലിന് വോട്ടെണ്ണല്‍ നടക്കും.