Connect with us

National

രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും

രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും

Published

|

Last Updated

ന്യൂഡല്‍ഹി| ലോക്‌സഭയില്‍ നിന്ന് അയോഗ്യനാക്കിയ ശേഷം മണ്ഡലത്തിലെ വോട്ടര്‍മാരെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നാളെ കല്‍പ്പറ്റയിലെത്തും. രാഹുലിനൊപ്പം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാഗാന്ധിയും റോഡ്‌ഷോയിലും സമ്മേളനത്തിലും പങ്കെടുക്കുമെന്ന് യുഡിഎഫ് നേതാക്കള്‍ അറിയിച്ചു

റോഡ്‌ഷോയില്‍ പതിനായിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ പറഞ്ഞു. ഉച്ചക്ക് മൂന്ന് മണിയോടെ കല്‍പ്പറ്റ എസ് കെ എം ജെ ഹൈസ്‌ക്കൂള്‍ പരിസരത്ത് നിന്നാണ് റോഡ്‌ഷോ ആരംഭിക്കുന്നത്. സത്യമേവ ജയതേ എന്ന പേരിലാണ് റോഡ്‌ഷോ അറിയപ്പെടുക.

റോഡ്‌ഷോയ്ക്ക് ശേഷം കല്‍പ്പറ്റ എം പി ഓഫീസിന് മുന്‍വശത്തായി പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ മറ്റൊരു പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തിലെ പ്രമുഖ സാംസ്‌ക്കാരിക പ്രവര്‍ത്തകര്‍ പങ്കാളികളാവുമെന്ന് നേതാക്കള്‍ വ്യക്തമാക്കി.

 

 

 

---- facebook comment plugin here -----