Kerala
രാഹുല്‍ ഗാന്ധി നാളെ പത്രിക സമര്‍പ്പിക്കും
കല്‍പറ്റ ടൗണില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പങ്കെടുക്കും
കല്‍പറ്റ | രാഹുല്‍ ഗാന്ധി നാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ഉച്ചക്ക് 12 മണിക്കാണ് പത്രിക സമര്‍പ്പിക്കുന്നത്. പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി കല്‍പറ്റ ടൗണില്‍ രാഹുല്‍ ഗാന്ധി റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ്‌ഷോയ്ക്ക് ശേഷം വരണാധികാരി കൂടിയായ ജില്ലാകലക്ടര്‍ രേണുരാജിന് രാഹുല്‍ ഗാന്ധി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.
രാവിലെ പത്ത് മണിയോടെ റിപ്പണില്‍ ഹെലികോപ്റ്ററിറങ്ങുന്ന രാഹുല്‍ 12 മണിയോടെ പത്രിക സമര്‍പ്പിച്ച് നാളെ തന്നെ മടങ്ങും. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആനി രാജയും ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനും വയനാട്ടിലെത്തി പ്രചാരണ പരിപാടികള്‍ തുടങ്ങിയിട്ടുണ്ട്.
---- facebook comment plugin here -----