Connect with us

National

രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും

അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലാണ് രാഹുല്‍ ഗാന്ധി ഇനി താമസിക്കുക.

Published

|

Last Updated

ന്യൂഡല്‍ഹി | കോടതി വിധിയെ തുടര്‍ന്ന് ലോക്സഭാ അംഗത്വം റദ്ദാക്കിയ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഔദ്യോഗിക വസതി ഒഴിയും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്ന് സാധനങ്ങള്‍ പൂര്‍ണമായി മാറ്റി. വസതിയുടെ താക്കോല്‍ ശനിയാഴ്ച ലോക്സഭാ സെക്രട്ടേറിയറ്റിന് കൈമാറുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. 2004ല്‍ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ആദ്യമായി പാര്‍ലമെന്റിലെത്തിയപ്പോഴാണ് ഔദ്യോഗികവസതിയായി തുഗ്ലക് ലൈന്‍ 12 രാഹുലിന് ലഭിച്ചത്.

ഏപ്രില്‍ 14 ന് രാഹുല്‍ തന്റെ ഓഫീസും ചില സ്വകാര്യ വസ്തുക്കളും ബംഗ്ലാവില്‍ നിന്ന് മാറ്റിയിരുന്നു. ബാക്കിയുള്ള സാധനങ്ങള്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ നിന്ന് മാറ്റി. അമ്മ സോണിയാ ഗാന്ധിയുടെ ഔദ്യോഗിക വസതിയായ 10 ജന്‍പഥിലാണ് രാഹുല്‍ ഗാന്ധി ഇനി താമസിക്കുക.

അപകീര്‍ത്തിക്കേസില്‍ മാര്‍ച്ച് 23 ന് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചതിനു പിന്നാലെ ഒരു മാസത്തിനകം വസതി ഒഴിയണമെന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചിരുന്നു

 

Latest