Connect with us

Kerala

അന്‍വറിന്റെ പിന്തുണയില്‍ സന്തോഷമെന്ന് രാഹുല്‍; അന്‍വര്‍ നെഗറ്റീവ് ഹിറ്റെന്ന് പി സരിന്‍

സരിനാരാണ്, അന്‍വറാരാണ് എന്ന് ജനങ്ങള്‍ക്ക് മനസിലായി

Published

|

Last Updated

പാലക്കാട് | പി വി അന്‍വറിന്റെ പിന്തുണയില്‍ സന്തോഷമുണ്ടെന്ന് പാലക്കാട് യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. വര്‍ഗീയ ശക്തികളെ പരജയപെടുത്താന്‍ എല്ലാവരുടെ പിന്തുണയും ആവശ്യമാണെന്ന് രാഹുല്‍ പറഞ്ഞു. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും എതിര്‍ക്കുന്നരെ നിശബ്ദരാക്കുകയും വേട്ടയാടുകയും ചെയ്യുന്ന സര്‍ക്കാര്‍ നിലപാട് തുടരുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേര്‍ത്തു.

പി വി അന്‍വറിന്റെ പിന്തുണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടാവുന്ന ഏറ്റവും വലിയ നെഗറ്റീവ് ഹിറ്റെന്ന് എല്‍ ഡി എഫ് സ്വതന്ത്രന്‍ പി സരിന്‍. യു ഡി എഫിലെത്താന്‍ അന്‍വര്‍ ഏത് വഴിയും സ്വീകരിക്കും. സരിനാരാണ്, അന്‍വറാരാണ് എന്ന് ജനങ്ങള്‍ക്ക് മനസിലായി. രാഹുലിനെ പിന്തുണച്ച അന്‍വറിന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്നും ആ നീക്കം തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സരിന്‍ പറഞ്ഞു.

 

 

 

Latest