Connect with us

National

രാഹുല്‍ തന്നെ വിമാനം റദ്ദാക്കുകയായിരുന്നു; വാരണാസി വിമാനത്താവള അധികൃതര്‍

ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചതെന്ന് അജയ് റായ് പറഞ്ഞിരുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിയുടെ വിമാനം ഇറക്കുന്നതിന് അനുമതി നിഷേധിച്ചെന്ന ആരോപണത്തില്‍ മറുപടിയുമായി വാരണാസി വിമാനത്താവള അധികൃതര്‍. രാഹുല്‍ തന്നെ വിമാനം റദ്ദാക്കുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.

വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി നിഷേധിച്ചെന്നായിരുന്നു യുപിയിലെ കോണ്‍ഗ്രസ് നേതാവ് അജയ് റായ് ആരോപണവുമായി രംഗത്തെത്തിയത്. രാഹുലിന്റെ വിമാനം കഴിഞ്ഞ ദിവസം രാത്രി 10.45ന് ഇറങ്ങാന്‍ നിശ്ചയിച്ചിരുന്നെങ്കിലും അനുമതി നിഷേധിച്ചെന്ന് അദ്ദേഹം ആരോപിച്ചിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിമാനത്താവള അധികൃതര്‍ അനുമതി നിഷേധിച്ചതെന്നും അജയ് റായ് പറഞ്ഞിരുന്നു.