Connect with us

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ വയനാട് മണ്ഡലത്തില്‍ വീണ്ടു മത്സരിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു ചൂടേറുന്നു.
ഇന്ത്യാ സഖ്യത്തിലെ കക്ഷികള്‍ പരസ്പരം മത്സരിക്കുന്ന സാഹചര്യം ഒഴിവാക്കി രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്നു പിന്‍മാറണമെന്ന അഭിപ്രായവുമായി സി പി ഐ രംഗത്തുവന്നിരുന്നു. സി പി ഐ അഭിപ്രായത്തിനെതിരെ രൂക്ഷമായ ഭാഷയിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും എ ഐ സി സി നേതാവ് കെ സി വേണുഗോപാലും പ്രതികരിച്ചത്. രാഹുല്‍ കേരളത്തില്‍ നിന്നു തന്നെ വീണ്ടും ജനവിധി തേടണം എന്നതാണ് കേരളത്തിലെ പാര്‍ട്ടിയുടെ ആവശ്യം എന്നാണ് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞത്.

 

വീഡിയോ കാണാം