Connect with us

National

രാഹുല്‍ അഹങ്കാരി; ഒന്നിനെക്കുറിച്ചും ധാരണയില്ല: ജെ.പി നദ്ദ

രാഹുല്‍ ഗാന്ധിക്ക് വസ്തുതകളുമായി ബന്ധമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശീലമുണ്ടെന്ന് ജെ.പി നദ്ദ

Published

|

Last Updated

ന്യൂഡല്‍ഹി| രാഹുല്‍ ഗാന്ധിക്ക് വസ്തുതകളുമായി ബന്ധമില്ലാത്ത കെട്ടിച്ചമച്ച ആരോപണങ്ങള്‍ ഉന്നയിക്കുന്ന ശീലമുണ്ടെന്ന് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. രാഹുലിന് അഹങ്കാരമുണ്ടെങ്കിലും ഒന്നിനെക്കുറിച്ചും കാര്യമായ ധാരണയില്ലെന്നും ജെ.പി നദ്ദ പറഞ്ഞു. കോടതി ഉത്തരവുണ്ടായിട്ടും മോദി സമുദായത്തിനെതിരെയുള്ള പരാമര്‍ശത്തില്‍ മാപ്പ് പറയാതെ ഒബിസി വിഭാഗത്തെ രാഹുല്‍ അവഹേളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കെതിരെയാണ് പോരാടുന്നതെന്ന് കോണ്‍ഗ്രസ് ജനങ്ങളോട് പറയണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ്  ജോഷി പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേതല്ല, കോടതിയുടെതാണ് ഈ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ കള്ളന്‍മാര്‍ക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നത് എന്നായിരുന്നു കേസിനാസ്പദമായ രാഹുലിന്റെ പരാമര്‍ശം. ഗുജറാത്ത് മുന്‍ മന്ത്രിയും ബിജെപി നേതാവുമായ പൂര്‍ണേഷ് മോദിയാണ് രാഹുലിനെതിരെ പരാതി നല്‍കിയത്. ഈ കേസില്‍ രാഹുല്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയാണ് സൂറത്ത് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ വിധി. 15,000 രൂപ കെട്ടിവെച്ച് രാഹുലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു.

 

 

Latest