Connect with us

Kerala

രാഹുൽ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല; പാർട്ടിയുടെ നോമിനി: സരിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം പി

സരിനെതിരെ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കട്ടെ

Published

|

Last Updated

പാലക്കാട് | രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു വ്യക്തിയുടെ സ്ഥാനാര്‍ഥിയല്ല, പാര്‍ട്ടിയാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുന്നതെന്ന് പി സരിന് മറുപടിയുമായി ഷാഫി പറമ്പില്‍ എം പി.

രാഹുലിനെ പാലക്കാട് സ്ഥാനാര്‍ത്ഥിയാക്കിയതില്‍ എല്ലാവര്‍ക്കും നന്ദി. ഈ തീരുമാനം പാലക്കാട്ടെ ജനങ്ങളും നേതൃത്വവും അംഗീകരിച്ചതാണെന്നും ഷാഫി പറമ്പില്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും ഒറ്റക്കെട്ടയാി ശ്രമിച്ചാല്‍ ഒരു യുഡിഎഫ് സ്ഥാനാര്‍ഥിക്ക് പാലക്കാട് നിന്ന് കിട്ടിയതില്‍ വച്ചേറ്റവും വലിയ ഭൂരിപക്ഷത്തില്‍ രാഹുലിന് വിജയിക്കാനുള്ള രാഷ്ട്രീയ സാഹചര്യം നിലവിലുണ്ടെന്നും ഷാഫി പറഞ്ഞു.

അതേസമയം സരിനെതിരെ അച്ചടക്ക നടപടി പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും ഷാഫി പറഞ്ഞു. സരിന്റെ പ്രതികരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. കേന്ദ്ര – സംസ്ഥാന സര്‍ക്കാരിനോടുള്ള വിയോജിപ്പ് രേഖപ്പെടുത്താന്‍ ജനം കാത്തു നില്‍ക്കുന്നു. 2011 ല്‍ ഞാന്‍ വന്നപ്പോഴും കോലാഹലങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും പാലക്കാട് ചേര്‍ത്തു പിടിച്ചു. രാഹുലിന് നല്‍കുന്ന വോട്ട് പാഴാകില്ലെന്ന് ഉറപ്പു തരാമെന്നും ഷാഫി പറമ്പില്‍ കൂട്ടിച്ചേര്‍ത്തു.

Latest