Connect with us

National

ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍; വീടുമായി ഉള്ളത് സന്തോഷകരമായ ഓര്‍മകള്‍

രാഹുല്‍ ഗാന്ധിയുടെ സഡ് പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | ഔദ്യോഗിക വസതി ഒഴിയാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി. നിലവില്‍ രാഹുല്‍ താമസിക്കുന്ന തുഗ്ലക്ക് ലെയിനിലെ വസതി ഒഴിയണമെന്ന് ലോക്സഭാ സെക്രട്ടറിയേറ്റില്‍ നിന്ന് നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൂടാതെ, നാല് തവണ ലോക്സഭാ എം പിയായ തനിക്ക് വീടുമായി ഉള്ളത് സന്തോഷകരമായ ഓര്‍മകളാണെന്നും രാഹുല്‍ കുറിച്ചു. തന്റെ അവകാശങ്ങളെക്കുറിച്ച് യാതൊരു മുന്‍വിധികളുമില്ലാതെ തനിക്കു ലഭിച്ച കത്തില്‍ പറയുന്ന കാര്യങ്ങള്‍ പാലിക്കുമെന്നും ലോക്സഭാ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് അയച്ച കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

എന്നാല്‍, രാഹുല്‍ ഗാന്ധിക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സഡ് പ്ലസ് സുരക്ഷ വെട്ടിക്കുറച്ചേക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പുതിയ സ്ഥലത്തേക്ക് താമസം മാറിയാല്‍ അദ്ദേഹത്തിന് അനുവദിച്ചിരിക്കുന്ന സുരക്ഷ സി ആര്‍ പി എഫ് അവലോകനം ചെയ്യുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി.

Latest