Kerala
കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍: എ കെ ബാലന്‍
കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ രാഹുല്‍ തയായറായിട്ടില്ല.
പാലക്കാട് | കെ കരുണാകരന്റെ കുടുംബത്തെ അപമാനിച്ച ആളാണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന് സി പി എം നേതാവ് എ കെ ബാലന്‍.
കരുണാകരന്റെ സ്മൃതി മണ്ഡപം സന്ദര്‍ശിക്കാന്‍ രാഹുല്‍ തയായറായിട്ടില്ല. സരിന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലാണ് സ്മൃതി മണ്ഡപം സന്ദര്‍ശിച്ചത്. അദ്ദേഹം താല്പര്യം പറഞ്ഞപ്പോള്‍ പാര്‍ട്ടി എതിര്‍ത്തില്ല. കരുണാകരനെ വേട്ടയാടിയവരാണ് കോണ്‍ഗ്രസുകാര്‍. കോണ്‍ഗ്രസില്‍ പൊട്ടിത്തെറി ഇനിയും ഉണ്ടാകും. സതീശനെതിരായ അഴിമതി ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുണ്ടോ എന്ന് അന്‍വര്‍ വ്യക്തമാക്കണം.
സതീശന്‍ മീന്‍വണ്ടിയില്‍ 150കോടി കടത്തിയെന്ന് അന്‍വര്‍ പറഞ്ഞപ്പോള്‍ അത്രയും പ്രതിപക്ഷ നേതാവ് താങ്ങില്ല എന്ന് പറഞ്ഞവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ചേലക്കരയിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായ ദളിത് വനിതയെ അപമാനിച്ച ആളാണ് പി വി അന്‍വര്‍. മ്ലേച്ഛമായ ഭാഷയിലാണ് രമ്യയെ അപമാനിച്ചത്. എന്നിട്ടും പാലക്കാട് അന്‍വറിന്റെ പിന്തുണ വേണോ എന്ന് കോണ്‍ഗ്രസ് മറുപടി പറയണം. പാലക്കാട് മത്സരം യുഡി എഫും എല്‍ ഡി എഫും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു.