Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മാപ്പില്ല; മുരളീധരന്‍ ഗതികേട് കൊണ്ടാണ് പാലക്കാട് പ്രചാരണത്തിന് എത്തുന്നത്: പത്മജ വേണുഗോപാൽ

കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Published

|

Last Updated

പാലക്കാട് |  കെ കരുണാകരന്റെ സ്മൃതി കുടീരത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എത്താതിരുന്നത് നന്നായെന്ന് ബിജെപി നേതാവ് പത്മജ വേണുഗോപാല്‍. കരുണാകരന്റെ സ്മൃതി കൂടീരത്തില്‍ രാഹുല്‍ എത്തുന്നത് മനസ് കൊണ്ട് അംഗീകരിക്കാനാവില്ല. തന്റെ അമ്മയെ പറ്റി മോശമായി സംസാരിച്ച രാഹുലിന് മാപ്പിലെന്നും പത്മജ പറഞ്ഞു.

കെ മുരളീധരന്‍ ഗതികേട് കൊണ്ടാണ് പാലക്കാട് രാഹുലിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്നത്. രാഹുലിനോടുള്ള അതൃപ്തി കാരണമാണ് പ്രചാരണത്തിന് എത്താന്‍ വൈകിയതെന്നും പത്മജ പറഞ്ഞു.

അതേസമയം കരുണാകരന്റെ കുടുംബത്തെ കുറിച്ച് രാഹുല്‍ പറഞ്ഞത് ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. കല്യാണിക്കുട്ടിയമ്മ കോണ്‍ഗ്രസ്‌കാര്‍ക്ക് അഭയം നല്‍കിയ വ്യക്തിയാണ്. ആരെയും അപമാനിക്കാന്‍ പാടില്ലെന്ന് തന്നെയാണ് നിലപാട്. അന്ന് രാഹുലിന്റെ പരാമര്‍ശത്തെ എതിര്‍ത്ത ഏക വ്യക്തിയാണ് താന്‍. ആത്മാര്‍ത്ഥത കൊണ്ടാണ് അപ്പോള്‍ തന്നെ എതിര്‍പ്പ് പ്രകടിപ്പിച്ചത്.അന്ന് പത്മജയ്ക്ക് കാര്യങ്ങള്‍ പറയാമായിരുന്നു. ഇപ്പോള്‍ ഇതെല്ലാം പറയുന്നത് വോട്ട് ലക്ഷ്യം വെച്ചാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

---- facebook comment plugin here -----

Latest