Connect with us

aicc president election

പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ രാഹുല്‍ അധ്യക്ഷനാകണം: മുല്ലപ്പള്ളി

ശശി തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ സ്ഥിരതയില്ലാത്തത്

Published

|

Last Updated

തിരുവനന്തപുരം|  രാഹുലാണ് മതേതരത്വത്തിന്റെ യഥാര്‍ഥ പോരാളിയെന്നും അദ്ദേഹത്തിന് മാത്രമേ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കഴിയുകയുള്ളൂവെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഹുല്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കേണ്ട നല്ല സമയമാണിത്. കേരളത്തിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇതേ അഭിപ്രായമാണെന്നും ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനനിരിക്കുന്ന ശശി തരൂരിനെ അദ്ദേഹം വിമര്‍ശിച്ചു. തരൂരിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ല. തനിക്ക് നിരവധി രാഷ്ട്രീയ വഴികള്‍ ഇപ്പോഴുമുണ്ടെന്നാണ് തരൂര്‍ പറഞ്ഞത്. ഈ പ്രസ്താവനയില്‍ നിന്ന് മനസ്സിലാക്കാം, രാഷ്ട്രീയ കാഴ്ചപ്പാടുകളില്‍ സ്ഥിരതയില്ലാത്ത വ്യക്തിയാണ് അദ്ദേഹമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതിനിടെ മത്സരിക്കാന്‍ ശശി തരൂര്‍ ഒരുങ്ങിയതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ തരൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ ട്വറ്ററിലും അദ്ദേഹം മത്സര സൂചന നല്‍കി. അതേ സമയം രാഹുല്‍ ഗാന്ധി മത്സരിച്ചാല്‍ ശശി തരൂര്‍ പിന്‍മാറുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ തരൂര്‍ പിന്‍മാറിയാലും ജി 23യെ പ്രതിനിധീകരിച്ച് സ്ഥാനാര്‍ഥിയുണ്ടാകുമെന്നാണ് വിവരം. മനീഷ് തിവാരി തരൂര്‍ ഇല്ലെങ്കില്‍ സ്ഥാനാര്‍ഥിയായേക്കും.

Latest