farmers killed
രാഹുല്‍ നാളെ ലംഖിംപൂരിലേക്ക്; അറസ്റ്റിനെപ്പറ്റി അറിയിച്ചിട്ടില്ലെന്ന് പ്രിയങ്ക
സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുമതി തേടി യു പി മുഖ്യമന്ത്രിക്ക് കത്തയച്ചു
ലക്‌നോ | കേന്ദ്ര മന്ത്രിയുടെ മകന്‍ ഓടിച്ച കാര്‍ കയറി കര്‍ഷകര്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശിലെ ലഖിംപൂരിലേക്ക് പോകാന്‍ ഒരുങ്ങി രാഹുല്‍ ഗാന്ധി. നാളെ യു പിയിലേക്ക് പോകാന്‍ രാഹുല്‍ ഗാന്ധി അനുമതി തേടി. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അനുമതി തേടി യു പി മുഖ്യമന്ത്രിക്ക് കത്തയച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ലഖിംപൂര്‍ സന്ദര്‍ശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതിനിടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഇതുവരെ അറിയിച്ചിട്ടില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. അറസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു ഔദ്യോഗിക അറിയിപ്പും നല്‍കിയിട്ടില്ല. ഇതുവരേയും മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയിട്ടില്ലെന്നും അവര്‍ അറിയിച്ചു. നിയമസഹായം തേടാന്‍ അനുവദിക്കുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു.