Connect with us

Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കും; പത്മജ വേണുഗോപാല്‍

ധൈര്യമുണ്ടെങ്കില്‍ പത്മജ വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കാണിക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു.

Published

|

Last Updated

തിരുവനന്തപുരം| യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആഞ്ഞടിച്ച് പത്മജ വേണുഗോപാല്‍. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തില്‍ അടക്കമുള്ളവര്‍ വന്നതോടെ ചില സംസ്‌കാരം തുടങ്ങിയെന്നും രാഹുല്‍ ടി.വിയിലിരുന്ന് നേതാവായ ആളാണെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

എങ്ങനെയാണ് രാഹുല്‍ ജയിലില്‍ കിടന്നതെന്നും അതിന് പിന്നിലെ കഥകള്‍ എന്താണെന്നും തനിക്കറിയാമെന്നും തന്നെക്കൊണ്ട് ഓരോന്ന് പറയിപ്പിക്കരുതെന്നും പത്മജ പറഞ്ഞു. തന്റെ ഫേസ്ബുക്ക് കയ്യേറിയതിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ വ്യക്തമാക്കി. കെ.കരുണാകരന്റെ മതേതര പാരമ്പര്യം അവകാശപ്പെടാന്‍ പത്മജക്ക് അവകാശമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. മരണം വരെയും നിലപാട് പറയുമ്പോള്‍ തന്റെ പേരിനൊപ്പം കോണ്‍ഗ്രസ് എന്ന് മാത്രമേ എഴുതിച്ചേര്‍ക്കൂ എന്ന അഭിമാനകരമായ ഉറപ്പ് തനിക്കുണ്ടെന്ന് രാഹുല്‍ പറഞ്ഞിരുന്നു. സ്വന്തം അഡ്മിന്‍ പോലും കൂടെയില്ലാത്ത പത്മജക്ക് അത് മനസിലാകില്ലെന്നും രാഹുല്‍ പരിഹസിച്ചിരുന്നു.

ധൈര്യമുണ്ടെങ്കില്‍ പത്മജ വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് കാണിക്കട്ടെയെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ ജനങ്ങള്‍ പത്മജയെ തടയുമെന്നും രാഹുല്‍ പറഞ്ഞു.

 

 

 

 

Latest