From the print
രാഹുൽ ഇന്ന് സംഭൽ സന്ദർശിക്കും
വയനാട് എം പി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ അഞ്ച് പാർട്ടികളിലെ എം പിമാർ രാഹുലിനൊപ്പമുണ്ടാകും.
ന്യൂഡൽഹി | ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എം പിമാരുടെ സംഘം ഇന്ന് ഉത്തർ പ്രദേശിലെ സംഭൽ സന്ദർശിക്കും. വയനാട് എം പി പ്രിയങ്കാ ഗാന്ധി ഉൾപ്പെടെ അഞ്ച് പാർട്ടികളിലെ എം പിമാർ രാഹുലിനൊപ്പമുണ്ടാകും.
ഇന്ന് ഉച്ചക്ക് രണ്ടിനാണ് രാഹുലും സംഘവും സംഭലിൽ എത്തുക.
സംഭലിൽ പുറത്തുനിന്നുള്ളവർ സന്ദർശനം നടത്തുന്നതിന് ഉത്തർ പ്രദേശ് പോലീസും ജില്ലാ ഭരണകൂടവും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം എസ് പി സംഘത്തെയും മുസ്‌ലിം ലീഗ് എം പിമാരുടെ സംഘത്തെയും തടഞ്ഞിരുന്നു. സംഭലിലെ മസ്ജിദിൽ സർവേ നടത്തുന്നതിൽ പ്രതിഷേധിച്ചവർക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
---- facebook comment plugin here -----