Kerala
ഇടക്കിടെ വയനാട് സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്ന് രാഹുല്‍; വയനാട്ടിലെത്തുന്നതില്‍ അതിയായ സന്തോഷമെന്ന് പ്രിയങ്ക
രാഹുല്‍ ഗാന്ധിയുടെ അഭാവം വയനാട്ടുകാര്‍ക്ക് അനുഭവിക്കാന്‍ അനുവദിക്കില്ലെന്നു പ്രിയങ്കാ
ന്യൂഡല്‍ഹി | റായ്ബറേലിയുമായും വയനാടുമായും താന്‍ വൈകാരികമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഇടയ്ക്കിടെ വയനാട് സന്ദര്‍ശിച്ച് വാഗ്ദാനങ്ങള്‍ നിറവേറ്റുമെന്നും രാഹുല്‍ ഗാന്ധി . രാഹുല്‍ വയനാട് ഒഴിഞ്ഞ് റായ്ബറേലി നിലനിര്‍ത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതിന് പിറകെയാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. വയനാട്ടിലെ ജനങ്ങള്‍ എനിക്കൊപ്പം നിന്നു, വളരെ പ്രയാസകരമായ സമയങ്ങളില്‍ പോരാടാന്‍ എനിക്ക് പിന്തുണയും സ്‌നേഹവും വാത്സല്യവും നല്‍കി- രാഹുല്‍ ഗാന്ധി പറഞ്ഞു.ഇതൊരു ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നുവെന്നും പ്രിയങ്കാ ഗാന്ധി വളരെ നല്ല പ്രതിനിധിയായിരിക്കുമെന്നും രണ്ട് മണ്ഡലങ്ങള്‍ക്കും രണ്ട് എംപിമാരെയാണ് ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി തമാശരൂപേണ പറഞ്ഞു
വയനാടിനെ പ്രതിനിധീകരിക്കുന്നതില്‍ തനിക്ക് അതിയായ സന്തോഷമുണ്ടെണ്ട് പ്രിയങ്കാ ഗാന്ധിയും പ്രതികരിച്ചു. രാഹുല്‍ ഗാന്ധിയുടെ അഭാവം വയനാട്ടുകാര്‍ക്ക് അനുഭവിക്കാന്‍ അനുവദിക്കില്ലെന്നും താന്‍ റായ്ബറേലിയിലും വയനാട്ടിലും വര്‍ഷങ്ങളോളം ജോലി ചെയ്തിട്ടുണ്ടെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.രണ്ട് മണ്ഡലങ്ങള്‍ക്കും രണ്ട് എംപിമാരെയാണ് ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി തമാശയായി പറഞ്ഞു