Connect with us

National

കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉദ്യോഗസ്ഥന്റെ വീട്ടില്‍ റെയ്ഡ്; സി ബി ഐ കണ്ടെടുത്തത് 2.39 കോടി രൂപ

ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ സീനിയര്‍ എണ്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ മുഹമ്മദ് ആരിഫിന്റെ വസതിയില്‍ നിന്നാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ തുക കണ്ടെത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉന്നതോദ്യോഗസ്ഥന്റെ വസതിയില്‍ നടത്തിയ റെയ്ഡില്‍ സി ബി ഐ കണ്ടെടുത്തത് 2.39 കോടി രൂപ. ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിലെ സീനിയര്‍ എന്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ മുഹമ്മദ് ആരിഫിന്റെ വസതിയില്‍ നിന്നാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ ഇത്രയും രൂപ കണ്ടെത്തിയത്.

ഒരു വ്യവസായിയുടെ കൈയില്‍ നിന്ന് 91,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് മുഹമ്മദ് ആരിഫിനെ കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. പണം നല്‍കിയ ശരണ്‍ സിങ് എന്നയാളെയും സി ബി ഐ പിടികൂടി. ശരണ്‍ സിങിന്റെ പിതാവും ഒരു ഇടനിലക്കാരനും മറ്റ് രണ്ട് വ്യവസായികളും സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതികളാണ്.

വിവിധ സ്വകാര്യ കമ്പനികളുടെ പ്രതിനിധികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ മുഹമ്മദ് ആരിഫ് ഇവര്‍ക്ക് ഡല്‍ഹി പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതി പുതുക്കി നല്‍കിയതായി സി ബി ഐ കണ്ടെത്തിയിരുന്നു. ഇതിന് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചയാളെയും അന്വേഷണ ഏജന്‍സി കേസില്‍ പ്രതിചേര്‍ത്തു.

Latest