Kerala
ജിഎസ്ടി വകുപ്പിന്റെ റെയ്ഡ്; രണ്ട് പേര്‍ കസ്റ്റഡിയില്‍
സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്
തിരുവനന്തപുരം | ജിഎസ്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തിയ റെയ്ഡില്‍ രണ്ടുപേര്‍ കസ്റ്റഡിയില്‍. സംസ്ഥാനത്ത് വ്യാജ ജി.എസ്.ടി ബില്ലുകള്‍ ഉപയോഗിച്ച് 1000 കോടി രൂപയുടെ വ്യാപാരം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.
കൂടുതല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നാണ് വിവരം. ഇന്റലിജന്‍സ്, എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗങ്ങളുടെ കീഴിലാണ് പരിശോധന നടക്കുന്നത്. സംസ്ഥാനത്തെ 101 കേന്ദ്രങ്ങളിലായി ഒരേ സമയം റെയ്ഡ് നടക്കും.
350 ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. ഓപ്പറേഷന്‍ പാംട്രീ എന്ന പേരിലാണ് റീഡ് പുരോഗമിക്കുന്നത്. ആക്രി വ്യാപാര മേഖല കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
---- facebook comment plugin here -----