National
മൂന്നാം ദിവസവും റെയ്ഡ് തുടരുന്നു; ജീവനക്കാരോട് വര്‍ക്ക് ഫ്രം ഹോമിൽ ജോലി ചെയ്യാൻ ബി ബി സി നിർദേശം
റെയ്ഡ് തുടങ്ങിയത് മുതല്‍ ഇതുവരെ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ബിബിസി
ഡല്‍ഹി | ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫിസുകളിലെ ആദായ നികുതി വകുപ്പ് പരിശോധന മൂന്നാം ദിവസവും തുടരുന്നു. സര്‍വ്വേയുടെ പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ജീവനക്കാരോട് ബിബിസി ആവശ്യപ്പെട്ടു. ഡല്‍ഹിയിലും മുംബൈയിലുമായി സ്ഥിതി ചെയ്യുന്ന ബിബിസിയുടെ ഓഫീസുകളിലാണ് ആദായ നികുതി റെയ്ഡ് നടക്കുന്നത്.
ചൊവ്വാഴ്ച രാവിലെ 11:30-ന് ആരംഭിച്ച പരിശോധനാണ് തുടര്‍ച്ചയായ മൂന്നാം ദിവസവും തുടരുന്നത്. റെയ്ഡ് തുടങ്ങിയത് മുതല്‍ ഇതുവരെ അന്വേഷണത്തില്‍ പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്ന് ബിബിസി പറഞ്ഞു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും കമ്പനി ആവശ്യപ്പെട്ടു.
രണ്ട് ഷിഫ്റ്റുകളിലായി 24 ഉദ്യോഗസ്ഥരാണ് ഡല്‍ഹിയിലും മുംബൈയിലും പരിശോധന നടത്തുന്നത്. പ്രതിഷേധം കണക്കിലെടുത്ത് ഡല്‍ഹി ഓഫീസിന് മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.