Connect with us

National

ഹിമാചല്‍ പ്രദേശില്‍ അദാനി-വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്

അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം.

Published

|

Last Updated

ഷിംല| ഹിമാചല്‍ പ്രദേശില്‍ അദാനി-വില്‍മര്‍ ഗ്രൂപ്പില്‍ റെയ്ഡ്. നികുതി വെട്ടിപ്പ് നടത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് സംസ്ഥാന ജി എസ് ടി വിഭാഗത്തിന്റെ പരിശോധന.

കഴിഞ്ഞ ദിവസം രാത്രിയാണ് റെയ്ഡ് നടന്നത്. ഗോഡൗണുകളിലെ രേഖകള്‍ പരിശോധിക്കുന്നത് രാത്രി വൈകുവോളം തുടര്‍ന്നു. അദാനി ഗ്രൂപ്പ് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജിഎസ്ടി അടച്ചിട്ടില്ലെന്നാണ് ആരോപണം.