Connect with us

Kerala

വ്യാജ മദ്യ നിര്‍മാണകേന്ദ്രത്തില്‍ റെയ്ഡ്; ബിജെപി മുന്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍

പരിശോധനയില്‍ പതിനയ്യായിരം കുപ്പി വ്യാജ വിദേശ മദ്യം കണ്ടെത്തി. 56 ക്യാനുകളിലായി 2500 ലിറ്റര്‍ സ്പിറ്റും കണ്ടെത്തിയതായാണ് വിവരം.

Published

|

Last Updated

തൃശൂര്‍| ചാലക്കുടിക്കടുത്ത് വെള്ളാഞ്ചിറയില്‍ കോഴി ഫാമിന്റെ മറവില്‍ പ്രവര്‍ത്തിച്ച വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ റെയ്ഡ്. ഇവിടെ നിന്നും സ്പിരിറ്റും വ്യാജമദ്യവും പോലീസ് പിടികൂടി. സംഭവത്തില്‍ വ്യാജമദ്യ കേന്ദ്രത്തിന്റെ നടത്തിപ്പുകാരനായ ബിജെപി മുന്‍ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ചാലക്കുടി, ഇരിങ്ങാലക്കുട ഡിവൈഎസ്പി മാരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടന്നത്. പരിശോധനയില്‍ പതിനയ്യായിരം കുപ്പി വ്യാജ വിദേശ മദ്യം കണ്ടെത്തി. 56 ക്യാനുകളിലായി 2500 ലിറ്റര്‍ സ്പിറ്റും കണ്ടെത്തിയതായാണ് വിവരം. ക്രിസ്മസ്, ന്യൂ ഇയര്‍ പ്രമാണിച്ച് കൂടുതല്‍ സ്റ്റോക്ക് എത്തിച്ചതാണ്.

ബിജെപി മുന്‍ പഞ്ചായത്ത് അംഗം ലാല്‍ ആണ് വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തിന്റെയും കോഴി ഫാമിന്റെയും നടത്തിപ്പുകാരന്‍.  വെള്ളാഞ്ചിറ സ്വദേശി ലാല്‍ ബിജെപി പ്രദേശിക നേതാവും മുന്‍ അളൂര്‍ പഞ്ചായത്ത് അംഗവുമായിരുന്നു. ഇടുക്കി സ്വദേശിയായ ലോറന്‍സാണ് പിടിയിലായ രണ്ടാമത്തെയാള്‍. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

 

 

 

Latest