Connect with us

news click raid

ന്യൂസ് ക്ലിക്ക് റെയ്ഡ് തെരഞ്ഞെടുപ്പിന്റെ മുന്നറിയിപ്പ്: ആര്‍ രാജഗോപാല്‍

മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടി

Published

|

Last Updated

തൃശ്ശൂര്‍ | ന്യൂസ് ക്ലിക്കിനെതിരെ നടന്ന റെയ്ഡ് തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുന്നറി യിപ്പാണെന്ന് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആര്‍ രാജഗോപാല്‍. മുമ്പും ന്യൂസ് ക്ലിക്കിനെ കേന്ദ്രം ലക്ഷ്യം വെച്ചിട്ടുണ്ടെന്നും കര്‍ഷക സമര സമയത്ത് മികച്ച രീതിയില്‍ മാധ്യമ പ്രവര്‍ത്തനം ചെയ്തതിനുള്ള പ്രതികാരം കൂടിയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് ആര്‍ രാജഗോപാല്‍ പറഞ്ഞു.

ഡല്‍ഹിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയെന്ന് മാധ്യമ പ്രവര്‍ത്ത കരുടെ സംഘടനകള്‍ അഭിപ്രായപ്പെട്ടു. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന് സംഘടനകള്‍ സംയുക്ത പ്രസ്താവനയില്‍ കുറ്റപ്പെടുത്തി. എന്‍ എ ജെ, ഡി യു ജെ , കെ യു ഡബ്ല്യു ജെ ഡല്‍ഹി ഘടകം എന്നീ സംഘടനകളാണ് സംയുക്ത പ്രസ്താവന നടത്തിയത്.

ഡല്‍ഹിയിലെ ന്യൂസ് ക്ലിക്ക് റെയ്ഡ് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്നാണ് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. എന്തിന്റെ പേരിലാണ് റെയ്ഡ് നടന്നതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും റെയ്ഡിനെക്കുറിച്ച് നേരത്തെ അറിവ് ലഭിച്ചിരുന്നില്ലെന്നും യെച്ചൂരി വ്യക്തമാക്കി. തന്റെ വസതിയിലെ റെയിഡ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷ യത്തിലല്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ പ്രതികരണമറിയിച്ചിരുന്നു. എകെജി സെന്ററിലെ ജീവനക്കാരന്‍ തന്റെ വസതിയില്‍ താമസിക്കുന്നുണ്ടെന്നും ഈ ജീവനക്കാരന്റെ മകന്‍ ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്നുണ്ടെന്നും യെച്ചൂരി പറഞ്ഞു.

ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നു എന്നതിന്റെ പേരിലാണ് പരിശോധന നടന്നതെന്നും യെച്ചൂരി വിശദീകരിച്ചിരുന്നു. ഇതിനിടെ, ന്യൂസ് ക്ലിക്കിനെതിരെ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ സി പി എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ കൊണ്ടുവരാനും നീക്കം നടക്കുന്നുണ്ട്. ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവില്‍ റോയി സിംഘത്തിനും കാരാട്ടിനും ഇടയിലെ ഇമെയില്‍ സന്ദേശങ്ങള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഇത് അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരാനാണ് ഇഡി നീക്കം.

റെയ്ഡിനെ തുടര്‍ന്ന് ഡല്‍ഹി പോലീസ് ന്യൂസ് ക്ലിക്ക് ഡല്‍ഹി ഓഫീസ് സീല്‍ ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലെ റെയ്ഡിന് പിറകെയാണ് പൊലീസിന്റെ നടപടി.

 

 

 

Latest