Connect with us

Kerala

വനിതാ നേതാക്കളുടെ മുറിയില്‍ റെയ്ഡ്; ജെബി മേത്തര്‍ വനിതാ കമ്മിഷന് പരാതി നല്‍കി

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം

Published

|

Last Updated

പാലക്കാട് | കള്ളപ്പണം കണ്ടെത്താനുള്ള ഹോട്ടല്‍ റെയ്ഡിനിടെ ഷാനിമോള്‍ ഉസ്മാന്റെ മുറിയില്‍ പരിശോധ നടത്തിയതിനെതിരെ മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എം പി വനിതാ കമ്മീഷന് പരാതി നല്‍കി.

പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം. പാലക്കാട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആയിരുന്ന മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവര്‍ താമസിച്ചിരുന്ന കെ പി എം ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ പോലീസ് നടത്തിയ റെയ്ഡ് സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും സ്ത്രീസുരക്ഷാ ലംഘനവുമാണെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും അനധികൃതമായി കടന്നുകയറിയ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.