Connect with us

Kerala

കേരളത്തിലെ റെയില്‍വേ വികസനം; തടസ്സമാകുന്നത് ഭൂമി ഏറ്റെടുത്തു നല്‍കുന്നതിലെ കാലതാമസമെന്ന് കേന്ദ്രമന്ത്രി

'റെയില്‍വേയുടെ വികസനത്തിന് 476 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. എന്നാല്‍, ഇതില്‍ 14 ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്.'

Published

|

Last Updated

ന്യൂഡല്‍ഹി | ഭൂമി ഏറ്റെടുത്ത് നല്‍കുന്നതില്‍ വരുത്തുന്ന കാലതാമസമാണ് കേരളത്തിലെ റെയില്‍വേ വികസനത്തിന് തടസ്സമാകുന്നതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.

റെയില്‍വേയുടെ വികസനത്തിന് 476 ഹെക്ടര്‍ ഭൂമി ആവശ്യമാണ്. എന്നാല്‍, ഇതില്‍ 14 ശതമാനം മാത്രമാണ് ലഭിച്ചിട്ടുള്ളത്. രാജ്യസഭയില്‍ ജെബി മേത്തര്‍ എം പിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഭൂമി ഏറ്റെടുക്കുന്നതിന് 2,111.83 കോടി രൂപ കേരളത്തിന് കൈമാറിയിട്ടുണ്ട്. റെയില്‍വേ വികസനത്തിന് 2024-25 ല്‍ 3011 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest