National
കേരളത്തിലെ റെയിൽവേ വികസനം; സംസ്ഥാന സര്‍ക്കാറിന് സഹകരണമില്ല: ഭൂമി ഏറ്റെടുക്കലില്‍ മെല്ലെപ്പോക്കെന്ന് കേന്ദ്ര റെയിൽവേ മന്ത്രി
ഹൈബി ഈഡന്‍ എംപിയുടെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
ന്യൂഡല്‍ഹി | കേരളത്തിന്റെ റെയില്‍വേ വികസനത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള സഹകരണം കുറവാണെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഭൂമി ഏറ്റെടുക്കലില്‍ സര്‍ക്കാരിന് മെല്ലെപ്പോക്കെന്നും അശ്വിനി വൈഷ്ണവ് കുറ്റപ്പെടുത്തി.ഹൈബി ഈഡന്‍ എംപിയുടെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കേരളത്തിന്റെ റെയില്‍വേ വികസനത്തിനായി ഭീമമായ തുകയാണ് മാറ്റിവച്ചിരിക്കുന്നത്.എന്നാല്‍ സ്ഥലമേറ്റെടുപ്പില്‍ യാതൊരു പുരോഗതിയില്ലെന്നും എംപിമാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിലെ റെയില്‍വേ വികസന പദ്ധതികള്‍ക്കു വേണ്ടി 470 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന് 2,100 കോടിയിലധികം രൂപ സംസ്ഥാന സര്‍ക്കാരിനു കൈമാറിയതായും 64 ഹെക്ടര്‍ മാത്രമാണ് ഇതുവരെ ഏറ്റെടുത്തതെന്നും
മുഖ്യമന്ത്രി പിണറായി വിജയനു നേരത്തെ നല്‍കിയ കത്തില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.
കേരളത്തിന് കൂടുതല്‍ വന്ദേഭാരത് ട്രെയിനുകള്‍ വേണമെന്ന് ഹൈബി ഈഡന്‍ വ്യക്തമാക്കി.
സ്വകാര്യ ബസ് ലോബിയുടെ മേധാവിത്തം മറികടക്കാന്‍ ബെംഗളൂരു റൂട്ടില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ വേണമെന്നും അദ്ദേഹം പറഞ്ഞു.