Connect with us

National

ആറ് വര്‍ഷം സ്ഥിരമായി യാത്രക്കാരുടെ ബാഗ് മോഷണം; റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

200ലേറെ ബാഗുകള്‍, 30 പവന്‍ സ്വര്‍ണം, 30 ഫോണ്‍, ഒമ്പത് ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു

Published

|

Last Updated

 

ചെന്നൈ | ആറ് വര്‍ഷമായി യാത്രക്കാരുടെ ബാഗുകള്‍ സ്ഥിരമായി മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്. മധുരയിലും തൊട്ടടുത്തുള്ള സ്റ്റേഷനുകളിലുമാണ് ഇയാള്‍ മോഷണം നടത്തി വന്നത്. ഇയാളുടെ മുറിയില്‍ നിന്ന് 200ലേറെ ബാഗുകള്‍, 30 പവന്‍ സ്വര്‍ണം, 30 ഫോണ്‍, ഒമ്പത് ലാപ്ടോപ്പ് എന്നിവ കണ്ടെടുത്തു.

 

കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു സ്ത്രീയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. യുവതിയുടെ മൊഴിപ്രകാരം സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സെന്തില്‍ കുമാര്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് വന്‍ മോഷണ ശേഖരം കണ്ടെത്തിയത്.

Latest