Connect with us

National

റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ദീപാവലി ബോണസായി നല്‍കും: അനുരാഗ് താക്കൂര്‍

റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

Published

|

Last Updated

ന്യൂഡല്‍ഹി| റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്തെ ശമ്പളം ദീപാവലി ബോണസായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. രാജ്യത്തെ 11 ലക്ഷത്തില്‍ കൂടുതല്‍ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രിസഭയാണ് ബോണസ് നല്‍കാനുള്ള റെയില്‍വെയുടെ നിര്‍ദേശം അംഗീകരിച്ചത്.

രാജ്യത്തെ 11 ലക്ഷം റെയില്‍വെ ജീവനക്കാര്‍ക്ക് ഈ ബോണസ് ലഭിക്കുമെന്ന് റെയില്‍വെ മന്ത്രി അനുരാഗ് താക്കൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷവും സമാനമായ തുകയുടെ ബോണസ് റെയില്‍വെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നു. 2,081.68 കോടി രൂപയാണ് ബോണസ് നല്‍കാനായി ചിലവഴിക്കുക.

 

Latest