National
റെയില്‍വേ സ്റ്റേഷന്‍ ദുരന്തം: അനുശോചിച്ച് രാഷ്ട്രപതിയും പ്രധാന മന്ത്രിയും
പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു.

ന്യൂഡല്‍ഹി | ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലെ ദുരന്തത്തില്‍ നടുക്കം പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാഷ്ട്രപതി ദ്രൗപതി മുര്‍മുവും പ്രതിരോധ മന്ത്രി രാജ്നാഥ് സിങും അനുശോചനം അറിയിച്ചു.
അധികൃതര്‍ എല്ലാം സഹായങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ടെന്ന് പ്രധാന മന്ത്രി പറഞ്ഞു. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. റെയില്‍വേ മന്ത്രിയുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി.
കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ട്. തീര്‍ഥാടകരുടെ തിരക്കു കുറയ്ക്കാന്‍ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തും.
---- facebook comment plugin here -----