National
റെയില്‍വേ സ്റ്റേഷന്‍ ദുരന്തത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം
ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. നിസ്സാര പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും.

ന്യൂഡല്‍ഹി | ഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 18 പേര്‍ മരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ച് റെയില്‍വേ. മരണപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കും.
ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ടര ലക്ഷം പ്രഖ്യാപിച്ചിട്ടുണ്ട്. നിസ്സാര പരുക്കേറ്റവര്‍ക്ക് ഒരുലക്ഷം രൂപയും നല്‍കും.
ദുരന്തത്തില്‍ റെയില്‍വേക്കെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി. റെയില്‍വേയുടെ അനാസ്ഥയും നിഷ്‌ക്രിയത്വവും വ്യക്തമാണെന്ന് രാഹുല്‍ ആരോപിച്ചു. സ്റ്റേഷനില്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----