Kerala
18 ,19 തിയ്യതികളിൽ കേരളത്തിൽ എട്ട് ട്രയിനുകൾ റദ്ദാക്കി റെയിൽവേ
12 ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കി.
തിരുവനന്തപുരം | തിരുവനന്തപുരം ഡിവിഷനിലെ ഇരിങ്ങാലക്കുട-പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാൽ നവംബർ 18, 19 തീയതികളിലായി കേരളത്തിൽ എട്ട് ട്രെയിനുകൾ പൂർണമായും റദ്ദാക്കുന്നതായി ദക്ഷിണ റെയിൽവേ അറിയിച്ചു. 12 ട്രെയിനുകൾ ഭാഗീകമായും റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഒരു ട്രെയിൻ സമയക്രമം മാറ്റി.
18-ാം തീയതി മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603), എറണാകുളം-ഷൊർണൂർ മെമു എക്‌സ്പ്രസ് (06018), എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് (06448) എന്നീ ട്രെയിനുകളും 19-ാം തീയതി തിരുവനന്തപുരം-മംഗലാപുരം മാവേലി എക്‌സ്പ്രസ് (16604), ഷൊറണൂർ-എറണാകുളം മെമു എക്‌സ്പ്രസ് (06017), ഗുരുവായൂർ-എറണാകുളം എക്‌സ്പ്രസ് (06449), എറണാകുളം-കോട്ടയം (06453), കോട്ടയം-എറണാകുളം (06434) ട്രെയിനുകളുമാണ് പൂർണമായി റദ്ദാക്കിയിരിക്കുന്നത്.
ഈ രണ്ടു ദിവസങ്ങളിലുമായി യാത്രക്കാർക്ക് നേരിടേണ്ടി വരുന്ന അസൗകര്യത്തിൽ റെയിൽവേ മുൻകൂട്ടി ഖേദംപ്രകടിപ്പിക്കുന്നതായും അറിയിച്ചു