Connect with us

Educational News

റെയില്‍വെ 1600 അപ്രന്റീസുകളെ ക്ഷണിയ്ക്കുന്നു; പത്താം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം

ലെവല്‍ 1 വിഭാഗത്തിലെ തസ്തികകളിലെ ശമ്പള പരിധി 18,000 രൂപ മുതല്‍ 56,900 രൂപ വരെയാണ്.

Published

|

Last Updated

ന്യൂഡല്‍ഹി| നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ (എന്‍സിആര്‍) വിവിധ വകുപ്പുകളിലേക്കുള്ള അപ്രന്റീസ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 1600 ഒഴിവുകളാണുള്ളത്. സെപ്തംബര്‍ ഒന്നാണ് അപേക്ഷ അയ ക്കാനുള്ള അവസാന തിയ്യതി. തസ്തികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷാര്‍ത്ഥികള്‍ക്ക് വടക്കന്‍ മധ്യ റെയില്‍വെ വിഭാഗം, തങ്ങളുടെ വര്‍ക്ക്ഷോപ്പുകളിലൂടെയും മറ്റു വകുപ്പുകളിലേക്കും പരിശീലനം നല്‍കുന്നതായിരിക്കും.

തസ്തികയിലുള്ള ആകെ ഒഴിവ് 1600 ആണ്. പ്രയാഗ്രാജ് മെക്കാനിക്കല്‍ വിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം 298, ഝാന്‍സി വിഭാഗത്തിലെ ഒഴിവുകളുടെ എണ്ണം 480, ഝാസി വര്‍ക്ക്ഷോപ്പിലെ ഒഴിവുകളുടെ എണ്ണം 185എന്നിങ്ങനെയാണ്. തസ്തികയിലേക്ക് അപേക്ഷിയ്ക്കുന്ന വ്യക്തിയുടെ പ്രായം അപേക്ഷാ സമയത്ത് 15നും 24നും ഇടയില്‍ ആയിരിക്കണം.

ഉദ്യോഗാര്‍ത്ഥി 10 ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. അല്ലങ്കില്‍ 50 ശതമാനം മാര്‍ക്കോടുകൂടി തത്തുല്യ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണം. തൊഴില്‍പരമായ യോഗ്യത, ഐടിഐ പാസ് സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം എന്നാണ്. അപേക്ഷിയ്ക്കുന്ന ഉദ്യോഗാര്‍ത്ഥി അംഗീകൃത വ്യവസായ പരിശീലന കേന്ദ്രത്തില്‍ നിന്നുള്ള എന്‍സിവിടി/എസ്സിവിടി സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം.

പദ്ധതിയിലെ അപ്രന്റീസുകള്‍ക്ക് ലെവല്‍ 1 വിഭാഗത്തിലെ തസ്തികയിലേക്ക് നേരിട്ടുള്ള തെരഞ്ഞെടുപ്പില്‍ 20 ശതമാനം വരെ മുന്‍ഗണന ലഭിക്കുന്നതാണ്. ലെവല്‍ 1 വിഭാഗത്തിലെ തസ്തികകളിലെ ശമ്പള പരിധി 18,000 രൂപ മുതല്‍ 56,900 രൂപ വരെയാണ്. അപേക്ഷ സമര്‍പ്പിക്കുന്നതിന് റെയില്‍വേ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ചാല്‍ മതി.