National
ട്രെയിന്‍ ടിക്കറ്റിലെ വെയ്റ്റിങ് ലിസ്റ്റ് പൂര്‍ണമായി ഒഴിവാക്കാനൊരുങ്ങി റെയില്‍വേ
പുതുതായി 3,000ത്തോളം ട്രെയിനുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ന്യൂഡല്‍ഹി| ട്രെയിന്‍ യാത്രാ ടിക്കറ്റിങ്ങിലെ വെയ്റ്റിങ് ലിസ്റ്റ് പൂര്‍ണമായി ഒഴിവാക്കാന്‍ ആലോചനയുമായി റെയില്‍വേ. കൂടുതല്‍ സ്ലീപ്പര്‍-ജനറല്‍ കോച്ചുകളുമായി കൂടുതല്‍ ട്രെയിനുകള്‍ കൊണ്ടുവരാനാണ് റെയില്‍വേയുടെ നീക്കം. പുതുതായി 3,000ത്തോളം ട്രെയിനുകള്‍ അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
അടുത്ത അഞ്ചു വര്‍ഷത്തിനിടയില്‍ എല്ലാവര്‍ക്കും ടിക്കറ്റ് ലഭ്യമാക്കുക എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നതെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ജനറല്‍-സ്ലീപ്പര്‍ കോച്ചുകള്‍ അടങ്ങുന്ന നോണ്‍-എ.സി യാത്രക്കാരില്‍ വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ 372 കോടി യാത്രക്കാര്‍ ഇതിനിടയില്‍ രണ്ട് കോച്ചുകളിലുമായി യാത്ര ചെയ്തെന്നാണ് ഔദ്യോഗിക കണക്ക്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 കോടി യാത്രക്കാരാണ് ഇത്തവണ കൂടിയത്.