Connect with us

Kerala

ജോയിയുടെ കുടുംബത്തിന് റെയില്‍വേ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാകണം; എ എ റഹീം

റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

Published

|

Last Updated

തിരുവനന്തപുരം | ആമയിഴഞ്ചാന്‍ തോട് അപകടത്തില്‍ മരിച്ച  ജോയിയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നല്‍കാന്‍ റെയില്‍വേ തയ്യാറാകണമെന്ന് എ എ റഹീം എംപി പറഞ്ഞു.ആമയിഞ്ചാന്‍ തോട് അപകടത്തില്‍ റെയില്‍വേയുടെ നിസ്സഹരണം ഉണ്ടായി. അപകടത്തെ തുടര്‍ന്ന് എംപി എന്ന നിലയില്‍ താന്‍ പരമാവധി ഇടപെടാന്‍ ശ്രമിച്ചുവെന്നും സംഭവം കേന്ദ്ര റെയില്‍വേ മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ എംപി എന്ന നിലയ്ക്ക് വീണ്ടും കത്ത് നല്‍കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍ റെയില്‍വേ മാലിന്യനിര്‍മാര്‍ജനത്തിന് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അത് ഫലപ്രദമായി നടക്കുന്നുണ്ടോ എന്ന് റെയില്‍വേ പരിശോധിക്കണം. അപകടത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേയുടെ ഇടപെടല്‍ മാതൃകാപരമല്ല. ആദ്യഘട്ടത്തില്‍ റെയില്‍വേ ഇടപെടാതെ മാറിനിന്നു. റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഏകോപനം ഉണ്ടായില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

അപകടത്തില്‍ നാടാകെ ഒന്നായി നിന്നപ്പോള്‍ റെയില്‍വേ വേറിട്ട് നിന്നു. റെയില്‍വേയുടെ ഉദ്യോഗസ്ഥരെങ്കിലും എത്തണം ആയിരുന്നു.റെയില്‍വേയുടെ പ്രവൃത്തി മാതൃകാപരമല്ല. ജനങ്ങളുടേതാണ് റെയില്‍വേ. എന്നാല്‍, ഈ പ്രശ്നത്തില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ റെയില്‍വേയ്ക്ക് ആയില്ലെന്നും റഹീം പറഞ്ഞു.

Latest